22 December Sunday

റഷ്യന്‍ സൈന്യം ഉക്രയ്‌ന്‍ പാര്‍ലമെന്റിനടുത്ത്; പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Feb 25, 2022

കീവ്> റഷ്യന്‍ സൈന്യം ഉക്രയ്‌ന്‍ പാര്‍ലമെന്റിനടത്ത് എത്തിയതിന് പിന്നാലെ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി. രണ്ടാം ദിനവും റഷ്യ ഉക്രയ്‌നില്‍ കനത്ത ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് സെലന്‍സ്‌കിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ഉക്രയ്‌ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളില്‍ എത്തി. അതേസമയം ഉക്രയ്‌ന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയാകാമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top