മോസ്കോ > റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം. റഷ്യൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവും മറ്റൊരു ഉദ്യോഗസ്ഥനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. ന്യൂക്ലിയാർ- ബയോളജിക്കൽ- കെമിക്കൽ (NBC) ഡിഫൻസിന്റെ തലവനാണ് കൊല്ലപ്പെട്ട ഇഗോർ കിറില്ലോവ്.
കെട്ടിടത്തിന്റെ മുമ്പിലിരുന്ന ഇലക്ട്രിക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിന്റെ മുൻവശത്തിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. സ്ട്രീറ്റിലുള്ള നിരവധി കെട്ടിടങ്ങളുടെ ജനാലകളും തകർന്നു. വിഷയത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് റഷ്യൻ അന്വേഷണ വിഭാഗം അറിയിച്ചു.
300 ഗ്രാമോളം വരുന്ന ട്രെനൈട്രോ ടൊളുവീൻ ആണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ബോംബ് സ്ക്വാഡും സ്നിഫർ നായകളും പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു. 2017ലാണ് ഇഗോർ കിറില്ലോവിനെ എൻബിസിയുടെ തലവനായി നിയമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..