28 November Thursday

ജപ്പാനിൽ അമേരിക്ക മിസൈലുകൾ സ്ഥാപിച്ചാൽ റഷ്യക്ക് ഭീഷണിയെന്ന്‌ വിദേശകാര്യ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

photo credit: facebook

മോസ്‌കോ > ജപ്പാനിൽ അമേരിക്ക മിസൈലുകൾ സ്ഥാപിച്ചാൽ അത് റഷ്യക്ക് ഭീഷണിയാകുമെന്നും മോസ്‌കോ തിരിച്ചടിക്കേണ്ടിവരുമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിക്കാനാവുക എന്ന്‌ പരിശോധിക്കുമെന്നും മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.

തായ്‌വാന് ചുറ്റുമുള്ള സ്ഥിതിഗതികൾ അമേരിക്ക കൂടുതൽ വഷളാക്കുകയും പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന് സഖറോവ പറഞ്ഞു. അമേരിക്ക ഫിലിപ്പൈൻസിൽ  മിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഇത്  അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top