22 December Sunday

ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

video screenshot

മോസ്കോ > ഉക്രെയിനുമായുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ആണവപരീക്ഷണം നടത്തി റഷ്യ. ചൊവ്വ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിരീക്ഷണത്തിലാണ് ആണവ മിസൈലുകളുടെ  പരീക്ഷണം നടന്നത്. ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഷ്യ നിരവധി തവണ ആണവായുധ പരീക്ഷണം നടത്തി എന്നാണ് റിപ്പോർട്ട്. ഉക്രെയിനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകിയിരുന്നു.

ഭീഷണികളും ശത്രുക്കളും വർധിക്കുന്ന സാഹചര്യത്തിൽ തയാറെടുപ്പുകൾ ആവശ്യമാണെന്നും അതിനാലാണ് പുതിയ പരീക്ഷണങ്ങൾ നടത്തുന്നതെന്നും പുതിൻ വ്യക്തമാക്കി. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ പ്രായോഗിക വിക്ഷേപണങ്ങൾ ഉപയോഗിച്ച് ആണവായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രായോ​ഗികമാക്കും. ആണവായുധങ്ങൾ ഉപയോഗിക്കുന്നത് ഏറ്റവും അവസാനത്തെ നടപടിയായിരിക്കുമെന്നും പക്ഷേ അവ ഉപയോഗത്തിന് തയ്യാറായി സൂക്ഷിക്കേണ്ടതുണ്ടെന്നും പുടിൻ പറഞ്ഞു.

ആണവശക്തിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ രാജ്യത്തിന്റെ പിന്തുണയോടെ റഷ്യയെ ആക്രമിച്ചാൽ സംയുക്ത ആക്രമണമായി കണക്കാക്കും. ആണവായുധം പ്രയോഗിക്കാൻ നിർബന്ധിതമായേക്കുമെന്നും പുടിൻ നേരത്തെ പറഞ്ഞിരുന്നു. റഷ്യയിലേക്ക്‌ പാശ്ചാത്യ നിർമിത ദീർഘദൂര മിസൈലുകൾ ഉപഗയാഗിച്ച്‌ ആക്രമണം നടത്താൻ അനുമതി നൽകണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി അമേരിക്കയോട്‌ ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പുടിന്റെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top