22 December Sunday

റഷ്യയിലേക്ക്‌ ഇരച്ചുകയറി ഉക്രയ്‌ൻ ; കുർസ്‌ക്‌ മേഖലയിൽ അടിയന്തരാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


കീവ്‌
റഷ്യൻ അധീനതയിലുള്ള കുർസ്‌ക്‌ മേഖലയിൽ കടന്നുകയി ഉക്രയ്‌ൻ. നാലു ദിവസം കൊണ്ട്‌ അതിർത്തിയിൽ നിന്ന്‌ 30 കിലോമീറ്റർ ഉള്ളിലേക്ക്‌ ഉക്രയ്‌ൻ സൈന്യം മുന്നേറി. ഇതോടെ മേഖലയിൽ റഷ്യ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യുദ്ധം ആരംഭിച്ചശേഷം റഷ്യൻ മണ്ണിൽ ഉക്രയ്‌ൻ നടത്തുന്ന ഏറ്റവും വലിയ സൈനിക മുന്നേറ്റമാണിത്‌. മേഖലയിലേക്ക്‌ കൂടുതൽ സൈനികരെയും ആയുധ സന്നാഹവും എത്തിച്ച്‌ ആക്രമണം ചെറുക്കാനുള്ള ശ്രമം റഷ്യ ഊർജിതമാക്കി. ടാങ്കുകളും മിസൈൽ വിക്ഷേപിണികളും പ്രദേശത്തു വിന്യസിച്ചിട്ടുണ്ടെന്ന്‌ റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന്‌ മൂവായിരം റഷ്യക്കാരെ ഒഴിപ്പിച്ചു. 500ൽ കൂടുതൽ പേർക്ക്‌ ജീവഹാനിയോ 50 കോടി റൂബിൾ (47 കോടി രൂപ) മൂല്യം വരുന്ന വസ്‌തുവകകൾക്ക്‌ നാശനഷ്ടമോ ഉണ്ടാകുമ്പോഴാണ്‌ റഷ്യ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതിനിടെ റഷ്യ തൊടുത്ത മിസൈൽ പതിച്ച്‌ ഉക്രയ്‌നിലെ ഡോണെസ്കിൽ കോസ്റ്റിയാൻടിനിക്കയിലുള്ള ഷോപ്പിങ്‌ മാളിൽ 11 പേർ കൊല്ലപ്പെട്ടു. 44 പേർക്ക്‌ പരിക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top