മോസ്‌കോ > മെഡിറ്ററേനിയൻ കടലിൽ റഷ്യൻ ചരക്ക് കപ്പൽ മുങ്ങിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ കാണാനില്ല.
സ്‌പെയിനിനും അൾജീരിയയ്‌ക്കുമിടയിൽ മെഡിറ്ററേനിയൻ കടലിൽ ‘ഉർസ മേജർ’ എന്ന റഷ്യൻ ചരക്ക് കപ്പലാണ് മുങ്ങിയത്. കപ്പൽ 16 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതിൽ 14 പേരെ രക്ഷപ്പെടുത്തി സ്പെയിനിൽ എത്തിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ 11 നാണ് റഷ്യൻ തുറമുഖമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..