22 December Sunday

വിദേശ പ്രൊഫഷണലുകള്‍ക്കും പ്രതിഭകള്‍ക്കും പൗരത്വം നല്‍കാന്‍ സൗദി

അനസ് യാസിന്‍Updated: Thursday Dec 5, 2019

മനാമ >  വിവിധ മേഖലകളിലെ മിടുക്കന്‍മാരായ വിദേശ പ്രെഫഷണലുകള്‍ക്കു പൗരത്വം നല്‍കാന്‍ സൗദിക്ക് പദ്ധതി. പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗാമായാണ് തീരുമാനം. ആണവ, പുനരുല്‍പ്പാദന ഊര്‍ജ്ജം, ആരോഗ്യം, ഔഷധശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ്, എണ്ണ, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, പരിസ്ഥിതി വിജ്ഞാനം, ബഹിരാകാശശാസ്ത്രം, വ്യോമയാനം, കല, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ പ്രതിഭകള്‍ക്കും ഉന്നത ഇസ്ലാമിക പണ്ഡിതര്‍ക്കുമാണ് പൗരത്വം നല്‍കുക. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കടല്‍വെള്ളം ശുദ്ധീകരണ സാങ്കേതിക മേഖലയില്‍ ഉന്നതരായ ശാസ്ത്രജ്ഞരേയും വികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സഹായിക്കുന്നവരെയും സൗദിക്ക് ആവശ്യമുണ്ട്. ഇതുകൂടി അഭിസംബോധന ചെയ്യുകയാണ് ലക്ഷ്യം.

സൗദിയില്‍ താമസിക്കാനും ജോലിചെയ്യാനും ലോകമെമ്പാടുമുള്ള വിശിഷ്ടരും സര്‍ഗ്ഗാത്മകരുമായ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം. എണ്ണയെ ആശ്രയിച്ചുള്ള സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ദേശീയ വികസനം രാജ്യത്തിന്റെയും പൗരന്മാരുടെയും പ്രയോജനത്തിനായി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2016 ല്‍ ആരംഭിച്ച സൗദി വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗാമായാണ് പൗത്വം നല്‍കാനുള്ള നടപടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top