23 December Monday

കോവിഡ്‌ പോരാട്ടത്തില്‍ സൗദിയും ചൈനയും തമ്മില്‍ 265 മില്യണ്‍ ഡോളറിന്‍റെ കരാറായി

വെബ് ഡെസ്‌ക്‌Updated: Monday Apr 27, 2020


ദമ്മാം> കോവിഡ്‌ പോരാട്ടത്തിന്‍റെ ഭാഗമായി സൗദിഅറേബ്യയിലെ നാഷണല്‍ യൂണിഫൈഡ് പ്രോക്കുര്‍മെന്‍റ് കമ്പനിയും ചൈനയിലെ ജീനോം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടു. 265 മില്യണ്‍ ഡോളര്‍ ആണ് കരാര്‍ തുക. ഇതിന്‍റെ ഭാഗമായി ആറു പുതിയ സ്പെഷ്യലൈസ്ഡ്‌ ലാബുകളില്‍ സൗദി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിദഗ്ധര്‍ പരിശീലനം നല്‍കും. ആറു പുതിയ മേഖലകളില്‍ ആയി ദിവസവും 50000 കോവിഡ്‌ പരിശോധനകള്‍ നടത്തും. 9 മില്യണ്‍ ടെസ്റ്റ്‌ കിറ്റുകള്‍ കരാറിന്‍റെ ഭാഗമായി ലഭ്യമാക്കും. കരാര്‍ ദിവസവും 60000  ടെസ്റ്റുകള്‍ നടത്താന്‍ സൌദിയെ പര്യാപ്തമാക്കും. മൊബൈല്‍ ലാബുകളും ഭാഗമായുണ്ട്.

ഇതോടെ 14.5 മില്യണ്‍ ടെസ്റ്റുകള്‍ നടത്താന്‍ സൌദിക്ക് കഴിയും. അത് ജനസംഖ്യയുടെ 40%ത്തിനു മുകളില്‍ ഉള്ള സംഖ്യയാണ്. ഹ്യൂ യാന്‍ എന്ന പോര്‍ട്ടബിള്‍ രൂപത്തിലുള്ള ആധുനിക ലാബും കരാറിന്‍റെ ഭാഗമാണ്. സാധാരണ വിമാനത്തില്‍ കൊണ്ട് പോകാവുന്ന അത്യാധുനിക സംവിധാനം ആണിത്.

ഈ രോഗത്തില്‍ നിന്നും പെട്ടെന്ന് മുക്തി നേടാനുള്ള കൃത്യമായ സൌദിയുടെ കാലവിളംബമില്ലാത്ത ലക്ഷ്യബോധമാണ് ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കനുതകുന്ന ഈ കരാര്‍ എന്ന് സൗദി നെഗോഷ്യേറ്റിംഗ് ആന്‍ഡ്‌ പര്‍ച്ചേസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുളള അല്‍ റബീഹ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top