ജോർജിയ > അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്. സംഭവത്തിൽ നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ ഒൻപത് പേർക്ക് പരിക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. വെടിവെയ്ക്കാനുള്ള കാരണം വ്യക്തമല്ല.
വെടിയുതിർത്ത കുട്ടിയെ പൊലീസ് പിടികൂടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയിൽ സ്‌കൂളിൽ വെടിവെയ്പ്പ് പതിവായിരിക്കുകയാണ്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേർക്കും തോക്ക് ഉണ്ട്. സൈനികർ ഉപയോഗിക്കുന്ന റൈഫിളുകൾ പോലും വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവുകളുണ്ട്. രാജ്യത്ത് ഈ വർഷം 384 വെടിവെയ്പ്പുകൾ നടന്നു. പലപ്പോഴായി നടന്ന 384 വെയിവെയ്പ്പിൽ 11,557പേർ മരിച്ചു.
സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..