22 December Sunday

യുകെ കലാപം; വിദ്യാർഥികൾക്കായി എസ്‌എഫ്‌ഐ യുകെ ഹെൽപ്‌ലൈൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

photo credit: X

ലണ്ടൻ> യുകെയിൽ പലയിടങ്ങളിൽ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്‌എഫ്‌ഐ യുകെ യുടെ ആഭിമുഖ്യത്തിൽ ഹെൽപ്‌ലൈൻ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്‌ ഹെൽപ്‌ലൈൻ. യുകെയിലെ സൗത്ത് പോർട്ടിൽ ഈയിടെ നടന്ന കൂട്ടക്കൊലയെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

സമൂഹ മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്ന വ്യാജസന്ദേശങ്ങളും കുടിയേറ്റ വിരുദ്ധ പ്രചാരണവും ശക്തമായ സാഹചര്യത്തിൽ നിരവധി പ്രദേശങ്ങളിൽ ഈക്കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായിരുന്നു.  ബെൽഫാസ്റ്റ് അയർലണ്ടിൽ ഒരു ഇന്ത്യൻ യുവാവ് ആക്രമിക്കപ്പെട്ടു.  കലാപത്തിന്റെ പശ്ചാലത്തിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന്‌ എസ്‌എഐ യുകെ ആഹ്വാനം ചെയ്‌തു.

ഹെൽപ്‌ലൈൻ നമ്പറുകൾ: +44 74426 71580 (ബെൽഫാസ്‌റ്റ്‌), +44 77354 24990 (ബർമിങ്‌ഹാം), +44 77999 13080 (കാർഡിഫ്‌), +44 78848 74463 (ചെംസ്‌ഫോർഡ്‌), +44 74076 14938 (കവന്ററി), +44 74230 39348 (ഡൻഡി), +44 74661 54281 (എഡിൻബർഗ്‌), +44 74366 53833 (ഹർട്ട്‌ഫോഡ്‌ഷയർ), +44 77694 48275 (ലീഡ്‌സ്‌), +44 79206 37841 (ലെയ്‌സ്റ്റർ), +44 78185 82739 (ലിവർപൂൾ), +44 7776 612246 (ലണ്ടൻ ഏരിയ), +44 74428 46576 (നോർതാംപ്‌റ്റൺ), +44 79206 18708 (ഓക്‌സ്‌ഫോർഡ്‌), +44 7824 064813 (പോർട്‌സ്‌മൗത്), +44 79206 37841 (ഷഫീൽഡ്‌), +44 74502 30138 (സോമർസെറ്റ്‌), +44 77171 40064 (സൗതാംപ്‌റ്റൺ),  +44 74353 82799, +44 77694 48275(ജനറൽ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top