ഇസ്‌ലാമാബാദ് > തന്റെ രാജ്യം എല്ലാ അയൽക്കാരുമായും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രതിരോധ ദിനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എല്ലാ അയൽരാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പാകിസ്ഥാൻ ആഗ്രഹിക്കുമ്പോഴും രാജ്യം സ്വാതന്ത്രത്തിൽ വിട്ടവീഴ്‌ച്ച ചെയ്യില്ല. പാകിസ്ഥാനിൽ പുരോഗതിയും സമാധാനവും കൂടിച്ചേർന്നതായും ഷഹബാസ് ഷെരീഫ് പറഞ്ഞു. ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ പാകിസ്ഥാൻ ഉദ്ദേശിക്കുന്നില്ലെന്നും മേഖലയിലെ സമാധാനത്തിലും സ്ഥിരതയിലും പാക്കിസ്ഥാനു പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ ഒരു ദേശീയപ്രശ്‌നം മാത്രമല്ല. ആഗോള പ്രാധാന്യമുള്ള ഒന്നാണെന്ന് പാകിസ്ഥാന്റെ കരസേനാ മേധാവിയായ അസിം മുനീർ പറഞ്ഞു. ‘രാഷ്ട്രീയ വ്യത്യാസങ്ങൾ വിദ്വേഷമായി മാറാൻ രാജ്യം അനുവദിക്കില്ല. പൊതുജനങ്ങളും സൈന്യവും ശക്തമായ ബന്ധം പുലർത്തുന്നു. ഇത് ഇരുവർക്കുമിടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കും. യുദ്ധം, രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള സഖല മേഖലകളിലും സൈന്യം എപ്പോഴും രാജ്യത്തെ ശക്തിപ്പെടുത്തുന്നു.’–- അസം മുനീർ കുട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..