21 December Saturday

ഹസീനയ്ക്കെതിരെ 
3 കേസുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


ധാക്ക
ബംഗ്ലാദേശിന്റെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണലിൽ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ മൂന്ന്‌ പരാതികൾകൂടി. സംവരണവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ, ഹസീന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്നാണ്‌ പരാതി.

പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട മൂന്ന്‌ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ഹസീനയ്ക്കും മറ്റ്‌ 49 പേർക്കുമെതിരെ  പരാതി നൽകിയത്‌. ഇതോടെ, ഹസീനയ്ക്കെതിരെ ട്രൈബ്യൂണലിൽ സമർപ്പിക്കപ്പെട്ട പരാതികളുടെ എണ്ണം ഏഴായി. രാജിവച്ച്‌ നാടുവിട്ടതിനുശേഷം 44 കേസാണ്‌ ഇവർക്കെതിരെ എടുത്തിരിക്കുന്നത്‌.

അതിനിടെ, ഒരു മാസത്തിലധികമായി ആശുപത്രിയിലായിരുന്ന മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാർടി ചെയർപേഴ്‌സനുമായ ഖാലിദ സിയ വീട്ടിലെത്തി. ഉടൻ ചികിത്സയ്ക്കായി വിദേശത്തേക്ക്‌ പോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top