23 December Monday

ലാവോസിൽ വിഷമദ്യം കഴിച്ച് ആറ് വിനോദസഞ്ചാരികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പ്രതീകാത്മകചിത്രം

വിയന്റിയാൻ > ഏഷ്യൻ രാജ്യമായ ലാവോസിൽ വിഷമദ്യം കഴിച്ച്‌ മരിച്ച വിനോദ സഞ്ചാരികളുടെ എണ്ണം ആറായി. ഒരാഴ്‌ചയായി ചികിത്സയിലായിരുന്ന ഓസ്‌ട്രേലിയൻ സ്വദേശിനിയായ ഹോളി ബൗൾസ്‌ (19) ആണ് വെള്ളിയാഴ്‌ച മരിച്ചത്.

ഹോളിയുടെ സുഹൃത്ത്‌ ബിയങ്ക ജോൺസ്‌ (19), ബ്രിട്ടീഷ്‌ പൗരനായ സിമോൺ വൈറ്റ്‌ (28) എന്നിവർ വ്യാഴാഴ്‌ച മരിച്ചിരുന്നു. ഡെൻമാർക്ക്‌ സ്വദേശികളായ രണ്ട്‌ പേരും ഒരു യുഎസ്‌ പൗരനും വിഷമദ്യ ദുരന്തത്തിൽ മരിച്ചു. മെഥനോൾ ചേർത്ത മദ്യം കഴിച്ചതാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ടൂറിസ്റ്റ് പട്ടണമായ വാങ് വിയാങിലായിരുന്നു സംഭവം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top