വാഷിംഗ്ടണ്‍> ഒരു പാമ്പ് കാരണം അമേരിക്കയില്‍ ഇരുട്ടിലായത് 11,700 വൈദ്യുതി ഉപഭോക്തക്കള്‍. വിര്‍ജീനിയയിലാണ് സംഭവം. ഉയര്‍ന്ന വോള്‍ട്ടേജുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ പാമ്പ് കയറിയതോടെയാണ് വലിയ പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടമായത്
കില്‍ന്‍ ക്രീക്ക്, സെന്‍ട്രല്‍ ന്യൂപോട്ട് ന്യൂസ് ,ക്രിസറ്റഫര്‍ ന്യൂപോര്‍ട്ട് സര്‍വകലാശാല എന്നിവിടങ്ങളാണ് വൈദ്യതി ഇല്ലാതായത്. അതേസമയം, ഒന്നര മണിക്കൂറിനുള്ളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയും ചെയ്തു. പാമ്പിനെ കൃത്യമായി കണ്ടില്ലെങ്കിലും പാമ്പിനാണ് ട്രാന്‍സ്‌ഫോര്‍മറിലൂടെ വൈദ്യുതി കണക്ഷന്‍ ഇല്ലാതാക്കാനാവുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
രാവിലെ ആദ്യഘട്ടത്തില്‍ 9.15 ഓടെ ആറായിരം പേരുടെ കറന്റ് കണക്ഷനാണ് പോയതെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ മെയ് മാസത്തില്‍ നാല് പാമ്പുകള്‍ നാഷ്വില്ലെയില്‍ ഇത്തരത്തില്‍ വൈദ്യുതിക്ക് തടസം സൃഷ്ടിച്ചിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..