മുംബൈ> ബംഗ്ലാദേശ് വിഷയത്തിൽ നിലപാട് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി സോനം കപൂർ. 'ബംഗ്ലാദേശിൽ നടക്കുന്നത് ഭയാനകമാണ്. ബംഗ്ലാദേശിനായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം' എന്നായിരുന്നു സോനം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതാദ്യമായല്ല ഒരു രാഷ്ട്രീയ വിഷയത്തിൽ സോനം തന്റേതായ നിലപാടുകൾ പ്രകടിപ്പിക്കുന്നത്.
ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടയിൽ വർധിച്ചുവരുന്ന മരണത്തിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടായിരുന്നു സോനത്തിന്റെ പ്രതികരണം. ഒരു ദിവസം കൊണ്ട് മാത്രം 66 മരണങ്ങളാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തത്. ആകെ ഇരുനൂറിലേറെപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.
1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയിലുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജുലൈയിലാണ് വിദ്യാർഥികളും യുവാക്കളും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും പ്രക്ഷോഭത്തിന്റെ വിഷയമായി മാറി. പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നുണ്ട്. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ജയിൽ തകർത്ത് നൂറിലധികം തടവുകാരെ മോചിപ്പിച്ചിരുന്നു.
നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലാണ് പ്രക്ഷോഭകൾ തകർത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..