21 December Saturday

പാകിസ്ഥാനിൽ കൽക്കരി ഖനിയിൽ വെടിവയ്പ്; 20 തൊഴിലാളികൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

photo credit: X

ഇസ്ലാമാബാദ് > പാകിസ്ഥാനിൽ കൽക്കരി ഖനിയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബലൂചിസ്താൻ പ്രവിശ്യയിൽ ഡുകി ജില്ലയിലാണ് സംഭവം. ഖനിയിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ‌ പറഞ്ഞു. പരിക്കേറ്റവരിൽ 6 പേരുടെ നില ​ഗുരുതരമാണ്.

റോക്കറ്റ് ലോഞ്ചറുകളും ഹാൻഡ് ഗ്രനേഡുകളും ഉപയോഗിച്ചും ആക്രമണം നടന്നു. ഖനിക്കുള്ളിലെ യന്ത്രങ്ങൾ അക്രമികൾ തീയിട്ടു നശിപ്പിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top