കൊളംബോ > ഇന്ത്യയടക്കം 35 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കി ശ്രീലങ്ക. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്കാണ് ഇളവ്. ശ്രീലങ്ക സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളിൽ 20 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ സന്ദർശകരെ രാജ്യത്തേക്ക് കൂടുതലായി ആകർഷിക്കാൻ ശ്രീലങ്ക നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ അടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 2023 ഒക്ടോബർ മുതൽ വിസ ഫീസ് ഒഴിവാക്കിയിരുന്നു. 2024 മെയ് 31 വരെ ഇത് നീട്ടുകയും ചെയ്തു.
ഇന്ത്യയെ കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ജർമനി അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇപ്പോൾ വിസ രഹിത യാത്രക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ നയം കൂടുതൽ വിദേശികളെ രാജ്യത്തേക്കെത്തിക്കുമെന്നാണ് ശ്രീലങ്കൻ സർക്കാർ പ്രതീക്ഷിക്കുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..