18 November Monday

സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; അവശ്യസാധനത്തിനായി ജനം തെരുവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 3, 2022

കൊളംബോ > സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുന്ന ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അന്താരാഷ്ട്ര നിരീക്ഷകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ് ഇക്കാര്യം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹമാധ്യമങ്ങള്‍ക്കാണ് വിലക്ക്.

വെള്ളി അർധരാത്രി പ്രസിഡന്റ് ഗോതബായ രജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന് പൂർണ നിയന്ത്രണം നൽകുന്ന അടിയന്തരാവസ്ഥയ്‌ക്കു പിന്നാലെയാണ് കർഫ്യൂ. ശനി വൈകിട്ട് ആറുമുതൽ തിങ്കൾ രാവിലെ ആറുവരെയാണ് കർഫ്യൂ. കർഫ്യൂ പ്രക്ഷോഭകരെ വിരട്ടാനാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ജനത്തിനുണ്ടെന്നും പ്രതിപക്ഷ പാർടി നേതാക്കൾ പറഞ്ഞു. അറബ് വസന്തത്തിനു സമാനമായ പ്രക്ഷോഭത്തിനാണ്‌ വഴിയൊരുങ്ങുന്നത്.

കർഫ്യൂവായതോടെ അവശ്യസാധനത്തിനായി ജനം തെരുവിൽ പരക്കംപായുന്നു. ഭക്ഷ്യവസ്‌തുക്കൾക്കും മരുന്നിനുമായി കടകൾക്ക്‌ മുന്നിൽ ശനി പകൽ നീണ്ടവരികളായിരുന്നു. ഇന്ത്യയിൽനിന്ന് 40,000 ടൺ ഡീസൽ എത്തിയതോടെ നിശ്ചലമായിരുന്ന ബസ് സർവീസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം വീണ്ടും സജീവമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top