22 December Sunday

ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായി ലോകബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കൊളംബോ>  ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചതായി ലോകബാങ്ക്‌.  2022 ൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌  ശ്രീലങ്ക കടന്നു പോയത്‌. എന്നാൽ നിലവിൽ  ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചായി ലോകബാങ്ക്‌ പറഞ്ഞു.  2024ൽ മുൻ വർഷങ്ങളിലേക്കാളും 4.4 ശതമാനം ഉയർച്ചയുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് അറിയിച്ചു.

ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2025-ൽ 3.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ദാരിദ്ര്യം ക്രമേണ കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്‌.

ശ്രീലങ്കയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന്‌ ദിവസങ്ങൾക്കുള്ളിലാണ്‌ ഈ മാറ്റം. കഴിഞ്ഞ സെപ്‌തംബർ 23 നാണ്‌ അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ  സർക്കാർ അധികാരമേറ്റത്‌. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു ദിസനായകെയ്‌ക്ക്‌ നേരിടാനുണ്ടായിരുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top