കൊളംബോ
ശ്രീലങ്കയിൽ ശനിയാഴ്‌ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് . 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അധികാരത്തുടർച്ചയ്‌ക്കായ് സ്വതന്ത്രനായി മത്സരിക്കുന്ന റനിൽ വിക്രമസിംഗെയും ഇടതുപാർടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുൻപ്രസിഡന്റ് മഹീന്ദ രജപക്സെയുടെ മകൻ നമൽ രജപക്സെയുമാണ് മത്സരരംഗത്തെ പ്രമുഖർ. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രീലങ്കൻ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി വളരെ വേഗം തരണംചെയ്യാൻ ലോകബാങ്കിന്റെ സഹായത്തോടെ പ്രസിഡന്റ് റനിൽ വിക്രമസിംഗേക്ക് കഴിഞ്ഞെങ്കിലും ഇതിനായി ഏർപ്പെടുത്തേണ്ടിവന്ന സാമ്പത്തികപരിഷ്കാരങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. രജപക്സെയുടെ പാർടിയായ എസ്‌എൽപിപി പിന്തുണ പിൻവലിച്ച് സ്ഥാനാർഥിയെ നിർത്തിയതും വിക്രമസിംഗേക്ക് തിരിച്ചടിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..