വാഷിങ്‌ടൺ
ആമസോണ്‍ ജീവനക്കാര്‍ക്ക് പിന്നാലെ അമേരിക്കയിലെ കോർപ്പറേറ്റ് കഫേ ശൃംഖലയായ സ്റ്റാർബക്‌സ് ജീവനക്കാരും പണിമുടക്കുന്നു. ലൊസ് ആഞ്ചലസ്, ഷിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലെ ജീവനക്കാരാണ് മൂന്ന് ദിവസം പണിമുടക്കുന്നത്. സ്റ്റാർബക്‌സ് വർക്കേഴ്‌സ് യുണൈറ്റഡ് യൂണിയൻ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുവാൻ ആവശ്യപ്പെട്ട് കമ്പനിയുമായി മാസങ്ങളായി നടത്തിവരുന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ക്രിസ്‌മസ് സീസണിലുള്ള പണിമുടക്ക് കമ്പനിക്ക് വൻനഷ്ടം വരുത്തിവയ്‌ക്കുമെന്ന് കരുതപ്പെടുന്നു. പ്രതികൂല തൊഴിൽസാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് ആമസോൺ തൊഴിലാളികൾ വ്യാഴാഴ്‌ച മുതൽ പണിമുടക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..