22 December Sunday

സ്‌റ്റാർലൈനർ തിരിച്ചെത്തി സുനിതയില്ലാതെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ഫ്ലോറിഡ > അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബോയിങ്‌ സ്‌റ്റാർലൈനർ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ ഭൂമിയിൽ തിരിച്ചെത്തി. സുരക്ഷാകാരണങ്ങളാൽ ആളില്ലാതെയാണ്‌ പേടകം മടങ്ങിയെത്തിയത്‌. നാസ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ജൂൺ ആറിനാണ്‌ പേടകം നിലയത്തിലെത്തിയത്‌.

യാത്രയ്‌ക്കിടെ ത്രസ്റ്ററുകൾ തകരാറിലായതും ഹീലിയം ചോർച്ചയും ആശങ്ക സൃഷ്ടിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരുടെയും മടക്കയാത്ര പ്രതിസന്ധിയിലായി. നിലയവുമായി ബന്ധിച്ച പേടകത്തിൽനിന്ന്‌ അസാധാരണ ശബ്ദം ഉണ്ടായതിനെ തുടർന്നാണ്‌ പേടകത്തെ ഉടൻ ഭൂമിയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്‌. ശനി പുലർച്ചെ സ്റ്റാർലൈനർ പേടകം നിലയത്തിൽനിന്ന്‌ വേർപെട്ടു.

രാവിലെ 9.30ന്‌ ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്‌പേസ് ഹാർബറിൽ ലാൻഡ് ചെയ്‌തു.
സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാപരിശോധനയുടെ ഭാഗമായി നിലയത്തിലേക്കുപോയ സുനിതയെയും ബുച്ച് വിൽമോറിനെയും മറ്റൊരു പേടകത്തിൽ മടക്കിക്കൊണ്ടുവരാനാണ്‌  ശ്രമം. അടുത്തവർഷം ഫെബ്രുവരിയിലാകും ഈ ദൗത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top