22 November Friday

ചൊവ്വയിൽ ശുദ്ധ സൾഫർ; വീഡിയോ പങ്കുവെച്ച് നാസ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

photo credit: youtube

വാഷിങ്‌ടൺ > ചൊവ്വയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള സൾഫർ കല്ലുകൾ കണ്ടെത്തി നാസയുടെ മാർസ്‌ ക്യൂരിയോസിറ്റി റോവർ. ശുദ്ധ സൾഫറാണ്‌ കണ്ടെത്തിയതെന്ന്‌ ശാസ്ത്രജ്ഞർ പറഞ്ഞു. ചൊവ്വയിലെ സൾഫർ മറ്റ് ധാതുക്കളായ മഗ്നീഷ്യം, കാൽസ്യം എന്നിവയുമായി സംയോജിപ്പിച്ച രൂപത്തിൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലിലാണ് ചൊവ്വയിലെ സൾഫറിന്റെ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.

സൾഫേറ്റുകൾ കണ്ടെത്തിയ ഗെഡിസ് വാലിസ് എന്ന സ്ഥലത്ത്‌ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് നാസ. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വലിയ വെള്ളപ്പൊക്കം ഉണ്ടായതായി വിശ്വസിക്കപ്പെടുന്ന പ്രദേശമാണ്‌ ഗെഡിസ് വാലിസ്.  ശക്തമായ കാറ്റ് അല്ലെങ്കിൽ  മണ്ണിടിച്ചില്‍ കാരണമോ ആണ്‌ ഗെഡിസ് വാലിസ് രൂപപ്പെട്ടതെന്നാണ്‌ ശാസ്‌ത്രജ്ഞർ പറയുന്നത്‌.  2024 മെയ് 30ന്  സള്‍ഫറിന്റെ പാറക്കഷണങ്ങളുടെ രൂപത്തിലുള്ള ചിത്രം നാസ പുറത്തുവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top