വാഷിങ്ടൺ> ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗണിൽ തിരിച്ചെത്തിക്കുമെന്ന് നാസ. ജൂൺ ആറിനാണ് സുനിത വില്ല്യസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഹീലിയം ചോർച്ചയും അതിന്റെ ഫലമായി പേടകത്തിന്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ 28 ത്രസ്റ്ററുകളിൽ അഞ്ച് എണ്ണം ഉപയോഗശൂന്യമായതുമാണ് മടക്കയാത്ര വൈകിപ്പിച്ചത്. 28ൽ 27 ത്രസ്റ്ററുകളും സാധാരണനിലയിലായെന്ന് ബോയിങ് അറിയിച്ചെങ്കിലും തകരാറിന്റെ അടിസ്ഥാനകാരണം ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ബോയിങിൽ തന്നെയുള്ള മടക്കയാത്ര നാസ വിസമ്മതിച്ചു.
സാധ്യമായ മറ്റൊരു പരിഹാരമെന്ന നിലയിൽ കൊമേഷ്യൽ ക്രൂ പ്രോഗ്രാം പേടകമായ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ ഉപയോഗിക്കാനാണ് നാസ ആലോചിക്കുന്നത്. 2024 സെപ്റ്റംബറിൽ യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഡ്രാഗണിൽ സുനിത വില്യംസിനും ബുച്ച് വിൽമോറിനും വേണ്ടി രണ്ടുസീറ്റുകൾ ഒഴിച്ചിടും. ദീർഘകാലം ബഹിരാകാശത്ത് തുടരുന്നതിനാൽ ഇരുവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഗുരുത്വാകർഷണക്കുറവ് മൂലം ബുച്ച് വിൽമോറിന്റെ എല്ലുകൾക്ക് ക്ഷയം അനുഭവിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..