23 November Saturday

കരടികളെ 
കൂട്ടത്തോടെ
 കൊന്നൊടുക്കാൻ സ്വീഡൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


സ്റ്റോക്‌ഹോം
രാജ്യത്തെ അഞ്ഞൂറ്‌ ചെങ്കരടികളെ കൊന്നൊടുക്കാൻ അനുമതി നൽകി സ്വീഡൻ. സ്വീഡനിലെ ചെങ്കരടികളുടെ എണ്ണത്തിന്റെ 20 ശതമാനത്തോളം വരുമിത്‌. ഇതിനായി വേട്ടക്കാർക്ക്‌ ലൈസൻസ്‌ നൽകിയതായി സർക്കാർ അറിയിച്ചു. സർക്കാർ നയമനുസരിച്ച്‌ മനുഷ്യന്‌ അപകടകാരിയായ മൃഗങ്ങളുടെ എണ്ണം കുറയ്ക്കുകയാണ്‌ ലക്ഷ്യം. ഇതനുസരിച്ച്‌ ചെങ്കരടികളുടെ എണ്ണം രണ്ടായിരമായി കുറയ്ക്കണം. എന്നാൽ സംരക്ഷിത ജീവികളായ ചെങ്കരടികളെ കൊന്നൊടുക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകർ ആശങ്കയറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top