17 September Tuesday

കാനഡയിൽ ചൈനീസ്‌ ഇറക്കുമതിക്ക്‌ 
100 ശതമാനം ചുങ്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


ടൊറന്റോ
ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രിക്‌ കാറുകൾക്ക്‌ 100 ശതമാനം ചുങ്കം ചുമത്തുമെന്ന്‌ കാനഡ. ചൈനയിൽനിന്നുള്ള അലുമിനിയത്തിനും ഉരുക്കിനും 25 ശതമാനം ചുങ്കം ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌  കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു.

ആഗോളവിപണിയിൽ ഉൽപ്പന്നങ്ങൾ അമിതമായി എത്തിച്ച്‌ വിപണി കീഴടക്കാൻ ചൈന ശ്രമിക്കുന്നതായാണ്‌ കാനഡയുടെ ആരോപണം. ചൈനയിൽനിന്നുള്ള ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത്‌ പരിഗണിക്കുമെന്നാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top