22 December Sunday

യുഎസില്‍ ഏഴുവയസുകാരിയെ സഹോദരി കുത്തിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

പ്രതീകാത്മകചിത്രം

മിഷി​ഗൺ > യുഎസിലെ മിഷി​ഗണില്‍ ഏഴുവയസുകാരിയെ സഹോദരി കുത്തിക്കൊലപ്പെടുത്തി. പതിമൂന്നു വയസുള്ള പെൺകുട്ടിയാണ് 7 വയസുള്ള സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയത്. ടോയ്ലറ്റ് ഫ്ലഷ് ചെയ്യാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കത്തി ഉപയോ​ഗിച്ച് 7 വയസുകാരിയുടെ വയറ്റിലും കഴുത്തിലും കുത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തില്‍ പത്തോളം മുറിവുകളുണ്ടായിരുന്നതായാണ് വിവരം. ശേഷം 13കാരി തന്നെ എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൊലപാതകവും കുട്ടികളെ ഉപദ്രവിക്കലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കൗമാരക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. 21 വയസാകുന്നതു വരെ 7 വര്‍ഷമെങ്കിലും പെൺകുട്ടി ജുവനൈല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top