22 December Sunday

പണിമുടക്കില്‍
 സ്തംഭിച്ച് ഇസ്രയേല്‍ ; ബാങ്കുകളും ഷോപ്പിങ്‌ മാളുകളും അടച്ചിട്ടു , വിമാന സർവീസുകളും നിലച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ടെൽ അവീവ്‌
ഹമാസ്‌ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിൽ പരാജയപ്പെടുകയും  വെടിനിർത്തൽ ചർച്ചകൾ സ്തംഭിപ്പിക്കുകയും ചെയ്യുന്ന ബെന്യാമിൻ നെതന്യഹു സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ തൊഴിലാളികൾ നടത്തിയ ഏകദിന പണിമുടക്കിൽ സ്തംഭിച്ച്‌ ഇസ്രയേൽ. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്‌റ്റഡ്രറ്റ്‌ ആഹ്വാനം ചെയ്ത പണിമുടക്കിൽ തിങ്കളാഴ്ച വ്യാപാര–- വ്യവസായ സ്ഥാനപങ്ങളുടെയടക്കം പ്രവർത്തനം നിലച്ചു. ബാങ്കുകളും ഷോപ്പിങ്‌ മാളുകളും അടച്ചിട്ടു. വിമാന സർവീസുകളും നിലച്ചു.

ടെൽ അവീവിലെ ബെൻ ഗുരിയോൺ അന്താരാരഷ്ട വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. രാജ്യവ്യാപക പ്രതിഷേധത്തിൽ അഞ്ചുലക്ഷത്തോളം പേർ അണിചേർന്നു. പതിനായിരക്കണക്കിന്‌ ജനങ്ങൾ ടെൽ അവീവിലടക്കം പ്രധാന വീഥികൾ ഉപരോധിച്ചു. ഹമാസുമായുള്ള ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നത്‌ അവസാനിപ്പിക്കണമെന്നും ഉടൻ വെടിനിർത്തി ബാക്കിയുള്ള ബന്ദികളെയെങ്കിലും മോചിപ്പിക്കണമെന്നും പ്രക്ഷോഭകർ മുദ്രാവാക്യം മുഴക്കി. വിവിധയിടങ്ങളിൽ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. നിരവധിപ്പേർക്ക്‌ പരിക്കേറ്റു.

ബന്ദിമോചനത്തിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ജനവികാരം രൂക്ഷമായിരിക്കെയാണ്‌ ആറ്‌ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തത്‌. ഇതോടെയാണ്‌ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങുകയും തൊഴിലാളി സംഘടനകൾ പണിമുടക്കിന്‌ ആഹ്വാനം ചെയ്യുകയും ചെയ്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top