22 December Sunday

നയം 
മയപ്പെടുത്തി 
ടെലഗ്രാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

അബുദാബി > സിഇഒ അറസ്റ്റിലായതിന്‌ പിന്നാലെ ഉള്ളടക്കം നിയന്ത്രിക്കുന്ന നയത്തിൽ മാറ്റം വരുത്തി ഓണ്‍ലൈന്‍ മെസേജിങ്‌ ആപ്പായ ടെലഗ്രാം. നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാൻ ആപ്പ്‌ നടപടിയെടുക്കുന്നില്ലെന്ന കേസിൽ ടെലഗ്രാം സിഇഒ പവേൽ ദുറോവ്‌ ഫ്രാൻസിൽ കഴിഞ്ഞമാസം അറസ്റ്റിലായിരുന്നു.

ആപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഭാ​ഗത്ത്  "സ്വകാര്യചാറ്റുകൾ വെളിവാക്കുന്നതു സംബന്ധിച്ചുള്ള യാതൊരു നടപടിയും സ്വീകരിക്കില്ല' എന്ന ഭാഗം ടെല​ഗ്രാം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.  "നിയമവിരുദ്ധ ഉള്ളടക്കം ശ്രദ്ധയിൽപ്പെടുത്താനായ്‌ ഉപഭോക്താക്കൾക്ക്‌ റിപ്പോർട്ട്‌ ചെയ്യാം' എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. ആപ്പിന്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച നടത്തിയിട്ടില്ലെന്ന്‌ ടെലഗ്രാം വക്താവ്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top