23 December Monday

തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് മാപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

തക്സിൻ ഷിനവത്രും നിലവിലെ തായ്‌ലൻഡ് പ്രധാനമന്ത്രിയും മകളുമായ പയേതുങ്താൻ ഷിനവത്രയും photo credit: facebook

ബാങ്കോക്ക്>  തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയ്ക്ക് രാജാവ് മാപ്പ് നൽകി. അധികാരദുർവിനിയോഗത്തിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു തക്സിൻ ഷിനവത്ര. ഷിനവത്രയുടെ മകൾ പയേതുങ്താൻ ഷിനവത്ര (37) പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിറ്റേന്നാണ് രാജാവ്‌ മാപ്പു നൽകിയത്.

2006 ലാണ് തക്സിനെ  അഴിമതി ആരോപിച്ച് പട്ടാളം പുറത്താക്കിയത്. തുടർന്ന് വിദേശത്തു താമസമാക്കിയ തക്സിൻ കഴിഞ്ഞ വർഷം തായ്‌ലൻഡിൽ തിരിച്ചെത്തിയിരുന്നു. അഴിമതിയെ തുടർന്ന്‌ 8 വർഷത്തെ തടവുശിക്ഷയാണ് തക്സിന്‌ വിധിച്ചിരുന്നത്‌. എന്നാൽ അത്‌  മഹാവജിറലോങ്‌കോൺ രാജാവ് ഇടപെട്ട് കഴിഞ്ഞ സെപ്തംബറിൽ ഇത് ഒരു വർഷമായി കുറച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പരോളിൽ ഇറങ്ങുന്നതുവരെ ആരോഗ്യപ്രശ്നങ്ങൾ കാരണം 6 മാസം തക്സിൻ ആശുപത്രിത്തടവിലായിരുന്നു.

കോടീശ്വരനും ബിസിനസുകാരനും കൂടിയായ തക്സിന്‌ രാജാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച്‌ മാപ്പു നൽകിയത്‌.  തക്സിൻ ഉൾപ്പെടെ ഏതാനും തടവുകാർക്കും ജയിലിലെ നല്ല നടപ്പ്‌ മാനദണ്ഡമാക്കി മാപ്പുനൽകിയത്.

കഴിഞ്ഞ ദിവസമാണ്‌ ഷിനവത്രയുടെ മകൾ പയേതുങ്താൻ ഷിനവത്രയെ (37) തായ്‌ലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്‌. നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ തവിസിനെ അഴിമതിക്കേസിൽ  ബുധനാഴ്ച പുറത്താക്കിയതിനെ തുടർന്നാണ്‌ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്‌ നടന്നത്‌. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top