22 December Sunday

തായ്‌ലൻഡ് പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവത്ര

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ബാങ്കോക്ക് > തായ്‌ലൻഡ് പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവത്രയെ (37) തിരഞ്ഞെടുത്തു.  ഫിയു തായ് പാർടിയുടെ സ്ഥാനാർഥിയായ പയേതുങ്താന് പാർലമെന്റിൽ 319 വോട്ട് ലഭിച്ചു. നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ തവിസിനെ അഴിമതിക്കേസിൽ  ബുധനാഴ്ച പുറത്താക്കിയതിനെ തുടർന്നാണ്‌ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്‌ നടന്നത്‌. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താൻ. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് പയേതുങ്താൻ ഷിനവത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top