22 December Sunday

ഫ്രാൻസിലെ സിന​ഗോ​ഗിലുണ്ടായ തീപിടുത്തം: തീവ്രവാദികളുടെ ആക്രമണമെന്ന് അധികൃതർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

പാരീസ് > മെഡിറ്ററേനിയനിലെ സിന​ഗോ​ഗിലുണ്ടായ ആക്രമണത്തിനു പിന്നിൽ തീവ്രവാദികളെന്ന് ഫ്രാൻസ് ​ഭരണകൂടം ആരോപിച്ചു. മോണ്ട്പെല്ലിയറിനടുത്തുള്ള ലാ ഗ്രാൻഡെ മോട്ടെയിലെ ബെത്ത് യാക്കോവ് സിനഗോഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ ശനിയാഴ്ച രാവിലെ 8 മണിക്ക് പെട്ടെന്ന് കത്തുകയായിരുന്നു. തീവ്രവാദികളാണ് ഇതിനു പിന്നിലെന്ന് നാഷണൽ ആൻ്റി ടെററിസം പ്രോസിക്യൂട്ടർ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പൊള്ളലേറ്റു.

സിന​ഗോ​ഗിനെയും യഹൂദരേയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആരോപിച്ചു. യഹൂദ പൗരന്മാർക്ക് പരിപൂർണ പിന്തുണ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നും ഇമ്മാനുവൽ മാക്രോൺ ഉറപ്പ് നൽകി. സുരക്ഷയുടെ ഭാ​ഗമായി രാജ്യത്തുള്ള എല്ലാ ജൂത ആരാധനാലയങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top