24 October Thursday

'കൊച്ചു രാജകുമാരനെ" സ്വന്തമാക്കാം; കയ്യെഴുത്ത്‌ പ്രതി വിൽപ്പനയ്ക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

photo credit: x

ലണ്ടൻ> ഇംഗ്ലീഷിലടക്കം ഇരുനൂറ്റമ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അതിപ്രശസ്തമായ 'ദ ലിറ്റിൽ പ്രിൻസി' ന്റെ കയ്യെഴുത്തു പ്രതി വിൽപ്പനയ്‌ക്കെത്തുന്നു. 12.5 ലക്ഷം രൂപയാണ്‌ വില. ലോകത്തിൽ ഏറ്റവും കുടുതൽ വിവർത്തനം ചെയ്ത പുസ്തകങ്ങളിലൊന്നാണ്‌ ഫ്രഞ്ച് എഴുത്തുകാരൻ അന്ത്വാന്‍ സാന്തേ-ക്സ്യൂപെരിയുടെ 'ദ ലിറ്റിൽ പ്രിൻസ്‌'. 1944ലാണ്‌ അന്ത്വാന്‍ സാന്തേ-കസ്യൂപെരി അന്തരിച്ചത്‌. അദ്ദേഹം മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പുമാത്രമാണ് ദ ലിറ്റില്‍ പ്രിന്‍സ് എഴുതിയത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ ഈ ചെറിയ പുസ്തകത്തിന്റെ 14 കോടി കോപ്പികള്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്‌. മലയാളത്തിൽ രാമകൃഷ്‌ണൻ കുമരനെല്ലൂർ, അഷിത തുടങ്ങിയവർ 'കൊച്ചു രാജകുമാരൻ' എന്ന പേരിൽ  ദ ലിറ്റില്‍ പ്രിന്‍സ് വിവർത്തനം ചെയ്തിട്ടുണ്ട്‌. നവംബർ 20 മുതൽ 24 വരെ അബുദാബി ആർട്ടിൽ പുസ്തകം വിൽപ്പനയ്‌ക്കെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top