26 December Thursday

തിമിം​ഗലത്തെ കാണാൽ പോയി; കടലിൽ കുടുങ്ങിയയാളെ 67 ദിവസത്തിനു ശേഷം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

മോസ്കോ > ഡിങ്കിയിൽ തിമിം​ഗലത്തെ കാണാൻ പോയ ആളെ 67 ദിവസത്തിനു ശേഷം കണ്ടെത്തി. കാംചത്ക പെനിന്‍സുലയില്‍ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. 46-കാരനായ മിഖായേല്‍ പിച്ചുഗിന്‍ എന്നയാളാണ് രക്ഷപ്പെട്ടത്. മിഖായേല്‍ പിച്ചുഗിന്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരും മരിച്ചു.

ഒഖോത്സ്‌ക് കടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപുകളിലേക്കാണ് മൂന്നുപേരുമായി യാത്ര തിരിച്ചത്. ഓഗസ്റ്റ് ഒന്‍പതിന് സഖാലിന്‍ ദ്വീപിലേക്ക് മടങ്ങവെയാണ് ഇവരെ കാണാതായത്. രക്ഷാപ്രവര്‍ത്തനം ഉടൻ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 67 ​ദിവസമായുള്ള തിരച്ചിലിലാണ് പിച്ചു​ഗിനെ കണ്ടെത്തിയത്. മിഖായേല്‍ പിച്ചുഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top