17 September Tuesday

സ്പെയിനിലെ തെരുവ് ചുവന്നു; ആഘോഷമാക്കി റ്റൊമാറ്റിന ഫെസ്റ്റിവൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

Photo credit: X

മാഡ്രിഡ് > ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധമെന്നറിയപ്പെടുന്ന പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. ഇന്നലെ നടന്ന ഫെസ്റ്റിവലിൽ 22,000-ത്തോളം പേർ പങ്കെടുത്തു.

എല്ലാ വർഷവും ആ​ഗസ്ത് അവസാന വാരത്തിൽ വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബുനോൾ തെരുവിലാണ് റ്റൊമാറ്റീന ഫെസ്റ്റിവൽ നടക്കുന്നത്. ഏഴ് ട്രക്കുകളിലായി 150 ടൺ തക്കാളിയാണ് ഫെസ്റ്റിവലിന് വേണ്ടി എത്തിച്ചത്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന സ്പെയിനിന്റെ പരമ്പരാ​ഗത ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുമൂള്ള നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top