22 December Sunday

അബദ്ധത്തിൽ സ്വന്തം വിമാനത്തിന് വെടിവച്ച് അമേരിക്കൻ നാവികസേന

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

വാഷിങ്ടൺ > അബദ്ധത്തിൽ സ്വന്തം വിമാനം വെടിവച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതിയാണ് യുഎസ് മിസൈൽവേധ സംവിധാനം വെടിയുതിർത്തത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണെന്ന് ഔദ്യോ​ഗിക റിപ്പോർട്ട് വന്നു. ചെങ്കടലിന് മുകളിലാണ് വെടിയുതിർത്തതെന്ന് നാവികസേന അറിയിച്ചു.

രണ്ട് പൈലറ്റുമാരെയും വിമാനത്തിൽ നിന്നും ജീവനോടെ വീണ്ടെടുത്തു. ഒരു പൈലറ്റിന് നിസാര പരിക്കുകളുണ്ട്. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആ സമയത്ത് വ്യോമാക്രമണം നടത്തിയിരുന്നു, യുഎസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് അവരുടെ ദൗത്യം എന്താണെന്ന് വിശദീകരിച്ചിട്ടില്ല.

യുഎസ്എസ് ഹാരി എസ് ട്രൂമാൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൻ്റെ ഭാഗമായ ഗൈഡഡ് മിസൈൽ ക്രൂയിസർ യുഎസ്എസ് ഗെറ്റിസ്ബർഗ് തെറ്റായി എഫ്/എ-18-നെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top