03 December Tuesday

ഗാസയിൽ മനുഷ്യാവകാശ പ്രതിസന്ധിയില്ലെന്ന്‌ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ടെൽ അവീവ്‌> ഇസ്രയേലിന്റെ കര, നാവിക, വ്യോമ ആക്രമണങ്ങൾ നേരിടുന്ന ഗാസയിൽ മനുഷ്യാവകാശ പ്രതിസന്ധിയില്ലെന്ന്‌ അവകാശപ്പെട്ട്‌ ഇസ്രയേൽ സൈനിക വക്താവ്‌ ലഫ്‌റ്റനന്റ്‌ കേണൽ റിച്ചാർഡ്‌ ഹെച്ച്‌. വർഷങ്ങളായി ഗാസ ഹമാസിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ വൈദ്യുതി ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്‌ വൈദ്യുതി എത്തിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും റിച്ചാർഡ്‌ ഹെച്ച്‌ ബിബിസിക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഗാസയിൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച ഇസ്രയേൽ, അവിടേക്കുള്ള കുടിവെള്ള, ഭക്ഷണ, ഇന്ധന വിതരണം പൂർണമായും തടഞ്ഞിരിക്കുകയാണ്‌. ശുദ്ധജലമില്ലാതെ ജനങ്ങൾ ഉപ്പുവെള്ളം കുടിക്കുകയാണെന്നും ജലജന്യരോഗങ്ങൾ പടരുമെന്നും യുഎൻ ഏജൻസികൾ  മുന്നറിയിപ്പ്‌ നൽകി. ഗാസയിലെ ജനങ്ങൾക്ക്‌ അവശ്യസേവനങ്ങൾ എത്തിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ഉയരുമ്പോഴാണ്‌ അവിടെ മനുഷ്യാവകാശ പ്രതിസന്ധിയൊന്നുമില്ലെന്ന സൈനിക വക്താവിന്റെ അവകാശവാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top