23 December Monday

അരിമണികൾ കഴിച്ച്‌ ഗിന്നസിൽ ഇടം നേടി ബംഗ്ലാദേശി യുവതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ധാക്ക> ചോപ്സ്റ്റിക്ക്‌ ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കുക എന്നത്‌ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എന്നാൽ ചോപ്‌സ്റ്റിക്ക്‌ ഉപയോഗിച്ച്‌  37 അരിമണികൾ കഴിച്ച് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്‌ ബംഗ്ലാദേശി വനിത.

ഒരു മിനിറ്റിൽ 37  അരിമണികൾ കഴിച്ചാണ്‌  സുമയ്യ ഖാൻ ഗിന്നസ്‌ വേൾഡ്‌ റെക്കൊർഡിൽ ഇടം നേടിയത്‌. 2022 ഏപ്രിലിൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ ടെലൻഡ് ലാ എന്ന വ്യക്തി  ഒരു മിനിറ്റിൽ 27 അരിമണികൾ കഴിച്ച്‌ നേടിയ റെക്കൊർഡാണ്‌ സുമയ്യ ഖാൻ തകർത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top