വാഷിങ്ങ്ടൺ > ഡെമോക്രാറ്റിക് പാർട്ടിയെയും രാജ്യത്തെയും ഏകോപിപ്പിക്കാൻ 2024ലെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഒദ്യോഗികമായി അറിയിച്ചു. അടുത്ത തലമുറക്ക്, പ്രത്യേകിച്ചും "ചെറുപ്പക്കാർക്ക്" ടോർച്ച് കൈമാറാനുള്ള സമയമാണിതെന്ന് പറഞ്ഞാണ് ബൈഡൻ തന്റെ പിൻവാങ്ങൽ .
ചരിത്രപരമായ തീരുമാനത്തിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്സ്മീറ്റിൽ ബൈഡൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പ്രശംസിക്കുകയും ചെയ്തു. പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പിന്തുണയ്ക്കുമെന്ന് ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.
'അമേരിക്കയാണ് തീരുമാനിക്കേണ്ടത്, മുന്നോട്ട് സഞ്ചരിക്കണോ അതോ പിറകോട്ട് പോവണോ എന്ന്. പ്രതീക്ഷയ്ക്കാണോ വിദ്വേഷത്തിനാണോ എന്ന്, ഐക്യം വേണോ വിഭജനം വേണോ എന്ന്.' ബൈഡൻ കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നു. ബൈഡന്റെ പ്രായവും ആശങ്കകൾ ഉയർത്തി. ബൈഡൻ മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന സമ്മർദങ്ങളെ തുടർന്ന് ബൈഡൻ പിന്മാറുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..