22 December Sunday

ടൊറന്റോ മേളയില്‍ 
പലസ്തീനായി മുദ്രാവാക്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


ടൊറന്റോ
ടൊറന്റോ ചിലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടനവേദിയിൽ പലസ്തീനുവേണ്ടി മുദ്രാവാക്യമുയര്‍ന്നു. വ്യാഴം വൈകിട്ട്‌ പ്രിൻസസ്‌ ഓഫ്‌ വെയ്‌ൽസ്‌ തിയറ്ററിൽ ഉദ്‌ഘാടന ചിത്രം ‘നട്ട്‌ക്രാക്കേഴ്‌സ്‌’ പ്രദർശിപ്പിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ പലസ്തീൻ അനുകൂലികൾ നടുത്തളത്തിലിറങ്ങി ‘വംശഹത്യ അവസാനിപ്പിക്കുക’ എന്ന്‌ മുദ്രാവാക്യം മുഴക്കിയത്‌. ഫെസ്റ്റിവൽ ഡയറക്ടർ കാമറൂൺ ബെയ്‌ലിയുടെ ആമുഖ പ്രഭാഷണത്തിനിടെയായിരുന്നു സംഭവം. ചലച്ചിത്രോത്സവത്തിന്റെ സ്പോൺസറായ റോയൽ ബാങ്ക്‌ ഓഫ്‌ കാനഡയ്ക്കെതിരെയും മുദ്രാവാക്യം മുഴക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top