19 September Thursday

വെടിയേറ്റ ട്രംപിന്റെ ചിത്രങ്ങൾ പ്രിന്റ്‌ ചെയ്ത ടി ഷർട്ടുകളുടെ വിൽപ്പന നിരോധിച്ച്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

photo credit: X

ബീജിങ്>വെടിയേറ്റ ട്രംപിന്റെ ചിത്രങ്ങൾ പ്രിന്റ്‌ ചെയ്ത ടി ഷർട്ടുകളുടെ വിൽപ്പന നിരോധിച്ച്‌ ചൈന. വായുവിലേക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ പ്രിന്റ്‌ ചെയ്ത ടി ഷർട്ടുകളാണ്‌ ചൈനയിൽ നിരോധിച്ചത്‌. തെരഞ്ഞെടുപ്പ്‌ റാലിയിൽ വച്ച്‌ ചെവിയിൽ വെടിയേറ്റ ട്രംപിന്റെ ചിത്രം പ്രിന്റ്‌ ചെയ്ത ടി ഷർട്ടുകൾ ലോകത്തിലെ മാർക്കറ്റുകളിൽ എത്തിയിരുന്നു. എന്നാൽ, ഈ ടി ഷർട്ടുകളുടെ വിൽപന ചൈന തടഞ്ഞതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

രാജ്യത്തിനകത്തെ ഇ-കൊമേഴ്സ് സൈറ്റുകളിലെ വിൽപനയാണ് ചൈന തടഞ്ഞിരിക്കുന്നത്. വെടിവയ്പ്പുണ്ടായി കുറച്ചു സമയങ്ങൾക്കു ശേഷം തന്നെ ട്രംപിന്റെ ചിത്രം പതിച്ച ടി ഷർട്ടുകൾ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top