വാഷിങ്‌ടൺ
ഫ്ലോറിഡയിൽനിന്നുള്ള യുഎസ് കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്സി(41)നെ അറ്റോർണി ജനറലായി നിയമിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തി, ലഹരി മരുന്ന് ഉപയോഗിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളിൽ മാറ്റ് ഗേറ്റ്സിനെതിരെ യുഎസ് കോൺഗ്രസിലെ ഹൗസ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കും വിയോജിപ്പുണ്ട്. ഇത്തരമൊരു പദവി വഹിക്കാൻ തീർത്തും അയോഗ്യനാണ് മാറ്റ് ഗേറ്റ്‌സെന്ന് എഫ്‌ബിഐ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആൻഡ്രൂ മക്കാബെ പ്രതികരിച്ചു. തുള്‍സി ഗബേര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കും. റിപ്പബ്ലിക്കന്‍ പാര്‍ടിയിലേക്ക് അടുത്തിടെ കൂറുമാറിയെത്തിയ മുന്‍ ഡെമോക്രാറ്റിക് ജനപ്രതിനിധിയാണ് തുള്‍സി ഗാബാര്‍ഡ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..