വാഷിങ്ടൺ > തുൾസി ഗബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
2022-ൽ ഡെമോക്രാറ്റിക് പാർടി വിട്ട തുൾസി ഗബാർഡ് തീവ്ര ട്രംപ് അനുകൂലിയാണ്. 'നിങ്ങൾ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ, സമാധാനവും സ്വാതന്ത്ര്യവും നമ്മളെപ്പോലെ നിങ്ങളും വിലമതിക്കുന്നുവെങ്കിൽ, നമ്മുടെ രാജ്യത്തെ രക്ഷിക്കാനും പ്രസിഡൻ്റ് ഡൊണൾഡ് ജ. ട്രംപിനെ തെരഞ്ഞെടുക്കാൻ എന്നോടൊപ്പം ചേരണ' മെന്ന് തുൾസി പറഞ്ഞിരുന്നു.
ഡെമോക്രാറ്റിക് പാർടി വിട്ടതിനുശേഷം ബൈഡനെയും അദ്ദേഹത്തിന്റെ ഭരണത്തെയും തുൾസി നിരന്തരമായി വിമർശിച്ചിരുന്നു.
ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാക്കും. മാറ്റ് ഗെയ്റ്റ്സിനെ അറ്റോർണി ജനറലായും ഇസ്രയേലിലേക്കുള്ള അംബാസഡറായി അർകെൻസ മുൻ ഗവർണർ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവൻ വിറ്റ്കോഫ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മേധാവിയായി ജോൺ റാറ്റ്ക്ലിഫ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം എന്നിവരെയും നിയമിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..