വാഷിങ്ടൺ > ആർട്ടിക് പ്രദേശമായ ഗ്രീൻ ലാൻഡ് വാങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുകയെന്നത് 157 വർഷത്തോളം പഴക്കമുള്ള അമേരിക്കൻ മോഹമാണ്. ദേശീയസുരക്ഷയ്ക്ക് ഉള്‍പ്പെടെ ഗ്രീന്‍ലന്‍ഡിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും തീര്‍ത്തും അനിവാര്യമാണെന്നാണ് ട്രംപിന്റെ വാദം.
പേപാല്‍ സഹസ്ഥാപകന്‍ കൂടിയായ കെന്‍ ഹോവറിയെ ഡെന്മാര്‍ക്കിലേക്കുള്ള യുഎസ് അംബാസിഡറായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള കുറിപ്പിലായിരുന്നു ട്രംപിന്റെ മോഹം പ്രകടിപ്പിച്ചത്. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നടത്തിയ ഈ പ്രസ്താവന ഗ്രീന്‍ലാന്‍ഡിന് മീതേയുള്ള അമേരിക്കന്‍ ആഗ്രഹം ചർച്ചകൾക്ക് വഴിവക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..