26 December Thursday

21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ്രതിരോധ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

photo credit: X

അങ്കാറ > വടക്കൻ സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർടി(പികെകെ)യിലെയും സിറിയൻ കുർദിഷ് വൈപിജിയിലെയും 20 തീവ്രവാദികളെ വടക്കൻ  സിറിയയിലും ഒരു തീവ്രവാദിയെ വടക്കൻ ഇറാഖിലും വച്ച്‌ വധിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

തുർക്കി, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവർ  കുർദിസ്ഥാൻ വർക്കേഴ്സ് പാർടി(പികെകെ)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. 1984-ൽ ഇവർ തുർക്കി ഭരണകൂടത്തിനെതിരായ സായുധ കലാപം ആരംഭിച്ചു. കലാപത്തിൽ  40,000-ലധികം പേർ മരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top