27 December Friday

വയനാട് ദുരന്തം: കേരളത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

വിജേഷ് കാർത്തികേയൻUpdated: Wednesday Jul 31, 2024

അബുദാബി> വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തോട്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ. ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ അറിയിച്ചു.

തിങ്കൾ അർധരാത്രിക്കുശേഷമാണ്  വയനാട് - മലപ്പുറം അതിർത്തി പ്രദേശമായ മുണ്ടക്കെ പുഞ്ചിരിമുട്ടത്ത് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 കെട്ടിടങ്ങളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. ഇതിൽ 375 ഓളം വീടുകളായിരുന്നു എന്ന് പറയുന്നു. ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണ് ഇപ്പോൾ കേടുപാടില്ലാതെ ബാക്കിയുള്ളത്. വോട്ടർ പട്ടിക പ്രകാരം 900 പേരാണ് മുണ്ടക്കൈയിലുള്ളത്. കുട്ടികൾ, എട്ട് എസ്റ്റേറ്റുകളിലായി ജോലിചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികൾ, റിസോർട്ടിലെ ജീവനക്കാരും അതിഥികളും ഉൾപ്പെടെ ജനസംഖ്യ ആയിരത്തിനടുത്തുണ്ട്.

രണ്ടാം ദിവസവും വിവിധ സേനാവിഭാഗങ്ങളും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് സജ്ജീവമായ രക്ഷാപ്രവർത്തനങ്ങളാണ് നടക്കുന്നത്. വയനാട്ടിലുടനീളം വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ കേന്ദ്രങ്ങളും താൽക്കാലിക ആശുപത്രികളും ക്രമീകരിച്ചുണ്ട്.

തിങ്കൾ അർധരാത്രിക്കുശേഷമാണ്  വയനാട് - മലപ്പുറം അതിർത്തി പ്രദേശമായ മുണ്ടക്കെ പുഞ്ചിരിമുട്ടത്ത് നാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്.
Read more: https://www.deshabhimani.com/news/kerala/gvhss-mundakkai-then-and-now/1128911

Read more: https://www.deshabhimani.com/news/kerala/gvhss-mundakkai-then-and-now/11

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top