22 December Sunday

ഉക്രയ്‌ൻ യുദ്ധത്തിന് നാളെ 1000 ദിവസം: ഉക്രയ്‌ൻ പവർഗ്രിഡില്‍ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കീവ്‌> ഉക്രയ്നിൽ തുടരുന്ന യുദ്ധത്തിന്‌ ചൊവ്വാഴ്ച 1000 ദിവസം തികയാനിരിക്കെ, മൂന്നുമാസത്തിനിടെയിവെ ഏറ്റവും ശക്തമായ ആക്രമണം അഴിച്ചുവിട്ട്‌ റഷ്യ. 120 മിസൈലുകളും 90 ഡ്രോണും ഉപയോഗിച്ച്‌ ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ഉക്രയ്‌ന്റെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്‌ വൻ നാശമുണ്ടായി.

രാജ്യത്തിന്റെ പല ഭാഗങ്ങളും ഇരുട്ടിലായി.  സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന താപനിലയത്തിന്‌ സാരമായ കേടുപാട്‌ സംഭവിച്ചു. കൊടുംശൈത്യത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിൽ രാജ്യത്ത്‌ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുമെന്ന ആശങ്ക ശക്തമായി. ഏഴുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്‌. രാജ്യത്തിന്റെ എല്ലാ മേഖലകളെയും ലക്ഷ്യമിട്ട്‌ ആസൂത്രിതമായ ആക്രമണമാണ്‌ നടന്നതെന്ന് ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു.

ക്രൂസ്‌, ബാലിസ്‌റ്റിക്‌ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ ആക്രമണമെന്ന്‌ പോളണ്ട്‌ അറിയിച്ചു. ഇറാൻ നിർമിത ഷഹേദ്‌ മിസൈലുകളും ഉപയോഗിച്ചതായി ഉക്രയ്‌ൻ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top