21 November Thursday

ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം : ഐക്യരാഷ്ട്ര സംഘടന

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023


ഐക്യരാഷ്ട്ര കേന്ദ്രം
ഗാസയിലെ ആശുപത്രിയിൽ നൂറുകണക്കിനുപേർ കൊല്ലപ്പെട്ട ആക്രമണം ഭയപ്പെടുത്തുന്നതാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസ്. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണത്തിന്‌ പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണം–- അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അൽ മഗാസിയിലെ യു എൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന അഭയാർഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തെയും ഗുട്ടെറസ്‌ അപലപിച്ചു. ആശുപത്രിയിലേക്കുണ്ടായ ആക്രമണത്തെ ലോകാരോഗ്യ സംഘടനമേധാവി ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ അപലപിച്ചു. ആശുപത്രിയിലേക്കുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്‌ യു എൻ മനുഷ്യാവകാശ ഹെക്കമീഷണർ വോൾക്കർ ടർക്ക്‌ പറഞ്ഞു.
 

വെടിനിർത്തൽ: അമേരിക്ക വീറ്റോ ചെയ്‌തു
ഗാസയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട്‌  യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. സമിതിയിലെ 15 അംഗങ്ങളിൽ 12 പേർ പിന്തുണച്ചു. വീറ്റോ അധികാരമുള്ള അമേരിക്ക എതിർത്തതോടെ പ്രമേയം അപ്രസക്തമായി. ബ്രിട്ടനും റഷ്യയും വിട്ടുനിന്നു. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെയും ഇസ്രയേൽ ഗാസയിൽ സാധാരണക്കാർക്കെതിരെ നടത്തുന്ന അക്രമത്തെയും ഒരുപോലെ അപലപിക്കുന്ന പ്രമേയം ഗാസയിലെ പലസ്തീനികൾക്ക്‌ സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top