25 September Wednesday

പശ്ചിമേഷ്യൻ ആശങ്കയിൽ 
യു എൻ പൊതുസഭാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


ഐക്യരാഷ്ട്ര കേന്ദ്രം
പശ്ചിമേഷ്യ പൂർണയുദ്ധത്തിലേക്ക്‌ നീങ്ങുന്നെന്ന കടുത്ത ആശങ്ക നിലനിൽക്കെയാണ്‌ ന്യൂയോർക്കിൽ യു എൻ പൊതുസഭയുടെ 79–-ാം സമ്മേളനം ചൊവ്വാഴ്ച ആരംഭിച്ചത്‌.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാലും പരിക്കില്ലാതെ രക്ഷപ്പെടാമെന്ന ലോകരാജ്യങ്ങളുടെ മനോഭാവം ശരിയല്ലെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇസ്രയേൽ–- ഹിസ്‌ബുള്ള സംഘർഷം പൂർണയുദ്ധത്തിന്റെ വക്കിലാണെന്ന്‌ യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ്‌ ബോറൽ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, തുർക്കിയ പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ, ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ, ഖത്തർ എമിർ ഷെയ്‌ഖ്‌ തമിം ബിൻ ഹമദ്‌ അൽ താനി  എന്നിവർ ആദ്യദിവസം സമ്മേളനത്തെ അഭിസംബോധന ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top