22 December Sunday

ലബനനിലെ ഇസ്രയേൽ ആക്രമണം; ദിവസം ഒരു കുട്ടിയെങ്കിലും കൊല്ലപ്പെടുന്നതായി യുഎൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ബെയ്റൂട്ട് > ലബനനിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ലബനനിൽ ദിവസം ഒരു കുട്ടിയെങ്കിലും കൊല്ലപ്പെടുന്നതായി യുഎൻ റിപ്പോർട്ട്. ദിവസവും പത്തോളം കുട്ടികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുന്നുണ്ട്. സെപ്തംബർ 17നാണ് ലബനനിൽ ആദ്യമായി ആക്രമണമുണ്ടാകുന്നത്.

സെപ്തംബർ 17, 18 –- ഹിസ്‌ബുള്ള പ്രവർത്തകരുടെ ആശയവിനിമയ ഉപകരണമായ പേജറുകളും വാക്കി ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ചു. ഹിസ്ഹുള്ള തലവനെ ലക്ഷ്യമിട്ട് ഇസ്രയേൽ  നടത്തിയ ആക്രമണത്തിൽ 38 പേരാണ് മരിച്ചത്. സെപ്തംബർ 21ന് ലബനനിൽ തെക്കൻ ബെയ്‌റൂട്ടിലെ ജനവാസമേഖലയിൽ
ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ രണ്ടു മുതിർന്ന നേതാക്കളടക്കം
37 പേർ കൊല്ലപ്പെട്ടു. 23 ന് നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 274 പേർ മരിച്ചു. 21 കുട്ടികളടക്കം ആയിരത്തിലേറെ പേർക്ക്‌ പരിക്കേറ്റു. സെപ്തംബർ28ന് നട്തതിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ്‌ ഹസൻ നസറള്ള കൊല്ലപ്പെട്ടു. തുടർന്ന് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പ്രധാനികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ ഇതുവരെ 2,700 പേർ കൊല്ലപ്പെട്ടതായാണ് വിവരം. 12,400 പേർക്ക് ഇതുവരെ പരിക്കേറ്റു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 13 ലക്ഷം പേർ ഇതുവരെ യുദ്ധത്തെത്തുടർന്ന് പലായനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top